എക്സിറ്റ് പോളുകൾ നാളെ ഏഴ് മണി മുതൽ പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്

ദില്ലി: മേഘാലയയിലും നാഗാലാൻഡിലും നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. രാവിലെ 7 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് തെരഞ്ഞെടുപ്പ്. 60 മണ്ഡലങ്ങളാണ് ഇരു സംസ്ഥാനങ്ങളിലുമുള്ളത്. മേഘാലയയിൽ സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും, നാഗാലാൻഡിലെ ഒരു മണ്ഡലത്തിൽ ബിജെപി എതിരില്ലാത്ത തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇതോടെ 59 ഇടങ്ങളിലേക്കാണ് നാളെ രണ്ടിടങ്ങളിലും മത്സരം നടക്കുന്നത്. എക്സിറ്റ് പോളുകൾ നാളെ വൈകിട്ട് ഏഴ് മണി മുതൽ പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്