Asianet News MalayalamAsianet News Malayalam

വോട്ടെണ്ണല്‍ ആവേശം ഭക്ഷണത്തിലും; ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് അത്ഭുതാവഹമായ കാഴ്‌ചകള്‍- വീഡിയോ

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്‌ഗഡിലെ 90 സീറ്റുകളിലും, തെലങ്കാനയിലെ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും

Assembly Election Results 2023 live Watch Meals being prepared at the BJP headquarters in Delhi jje
Author
First Published Dec 3, 2023, 8:29 AM IST

ദില്ലി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമി ഫൈനല്‍' എന്ന് വിശേഷിക്കപ്പെടുന്ന നിയമസഭാ വോട്ടെണ്ണലിന്‍റെ ആവേശത്തില്‍ രാജ്യം. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ കൃത്യം എട്ട് മണിക്കുതന്നെ ആരംഭിച്ചു. രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധിക്കായി വലിയ ഒരുക്കങ്ങളാണ് ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് കാണുന്നത്. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി ഭക്ഷണം വരെ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്‌തു. എഎന്‍ഐ പങ്കുവെച്ച വീഡിയോ കാണാം. 

കോൺഗ്രസും ബിജെപിയും ഒരു പോലെ പ്രതീക്ഷവെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലെ ഫലം ഇന്ന് പുറത്തുവരും. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള 'സെമി ഫൈനലാണ്'. ഏറെ പ്രതീക്ഷയോടെയാണ് ബിജെപിയും കോൺഗ്രസും സെമി ഫൈനലിനെ നോക്കിക്കാണുന്നത്. ജയിക്കുന്ന എംഎൽഎമാരെ 'സംരക്ഷിക്കാനുളള' നീക്കം ഇതിനോടകം കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്. 

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്‌ഗഡിലെ 90 സീറ്റുകളിലും, തെലങ്കാനയിലെ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. മധ്യപ്രദേശിൽ വിജയ പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും. വിജയിച്ചാൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നതിനെക്കുറിച്ച് കോൺഗ്രസ് ആലോചിക്കുന്നുണ്ട്. തെലങ്കാനയിൽ ഫലപ്രഖ്യാപനം വന്നാലുടൻ സർക്കാർ രൂപീകരണത്തിനുള്ള മുന്നൊരുക്കങ്ങളുമായി കോൺഗ്രസ് പോവുകയാണ്. ഛത്തീസ്ഗഡിൽ ഇഞ്ചോടിച്ച് പോരാട്ടമാണ് എന്നാണ് വോട്ടെണ്ണലിന് മുമ്പുണ്ടായിരുന്ന പൊതുവിലയിരുത്തല്‍. 

Read more: ജനവിധിക്ക് കാതോര്‍ത്ത് 4 സംസ്ഥാനങ്ങൾ, വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം പോസ്റ്റൽ വോട്ടുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios