ത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ​ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് റിപ്പോർട്ട്. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വ‌ർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടി.

ദില്ലി: നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടക്കുമെന്ന് റിപ്പോർട്ട്. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ​ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വർഷം പകുതിയോടെ നടക്കുമെന്ന് പ്രതീക്ഷിച്ച തെരഞ്ഞെടുപ്പ് ആഴ്ചകൾക്ക് മുൻപേ നടന്നേക്കാമെന്ന് പറയുന്നത്. സെൻസസ് നടപടികളുടെ രണ്ടാം ഘട്ടം അടുത്ത വ‌ർഷം തുടങ്ങുന്ന സാഹചര്യത്തിലാണ് നടപടി. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേ​ഗത്തിലാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. ബംഗാൾ വിജയത്തിന്റെ പശ്ചാത്തലത്തിലുള്ള അനുകൂല അന്തരീക്ഷത്തിൽ നേരത്തെ തെരഞ്ഞെടുപ്പ് നടന്നാൽ ഗുണമാകുമെന്നും ബിജെപി നേതൃത്വം കരുതുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News