''ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21 സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത്രയും അക്രമം നടന്നിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും അറിയാത്ത മട്ടാണ്''. 

ദില്ലി: ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ ശക്തമായ നടപടി വേണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രകോപനമില്ലാതെ മനപ്പൂര്‍വം ഇടതുപക്ഷത്തെ ബിജെപി ആക്രമിക്കുകയാണ്. ബിജെപി അധികാരത്തില്‍ എത്തിയതിനു ശേഷം 21 സിപിഐഎം പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇത്രയും അക്രമം നടന്നിട്ടും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രിയും അറിയാത്ത മട്ടാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഇതായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റവര്‍ക്കവര്‍ക്കും വീടും സമ്പാദ്യവും നഷ്ടമായവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഇടപെടാന്‍ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് നല്‍കിയ കത്തിന് മറുപടി പോലും ലഭിച്ചില്ല. ത്രിപുരയില്‍ മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്. എംഎല്‍എമാരെ സ്വന്തം മണ്ഡലത്തില്‍ പോകാന്‍ അനുവദിക്കുന്നില്ല. മണിക് സര്‍ക്കാറിനെ 15 തവണ തടഞ്ഞതായും 3 സിപിഐ എം എംഎല്‍എമാരെ കയ്യേറ്റം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona