പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്
ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള അലക്കുപൊടിയായ സര്‍ഫ് എക്സലിന്‍റെ പുതിയ പരസ്യത്തിനെതിരെ വര്‍ഗീയ വാദികളുടെ ആക്രമണം. മതസൗഹാര്‍ദ്ദ സന്ദേശം പകരുന്ന പരസ്യം ഹിന്ദു ആഘോഷങ്ങളില്‍ ഒന്നായ ഹോളിയെ അവഹേളിക്കുന്നതാണെന്ന് ആരോപിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വര്‍ഗീയ വാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
പരസ്യം ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാമെന്നും ആരോപിച്ച് ട്വിറ്ററില്‍ അടക്കം സര്‍ഫ് എക്സലിനെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും നടക്കുന്നുണ്ട്. നിറങ്ങളുടെ ഉത്സവമായ ഹോളി ദിനത്തില്‍ കൂട്ടുകാര്‍കിടയിലേക്ക് പെണ്‍കുട്ടി സെെക്കിളില്‍ എത്തുന്നതാണ് പരസ്യത്തില്‍ ആദ്യം കാണിക്കുന്നത്.
തുടര്‍ന്ന് കൂട്ടികള്‍ എല്ലാവരും ചേര്‍ന്ന് ചായം പെണ്‍കുട്ടിക്ക് നേരെ വാരി എറിയും. കൂട്ടുകാരുടെ കെെയിലെ എല്ലാ ചായവും തീരുമ്പോഴാണ് കൂട്ടുകാരനായ മുസ്ലിം സുഹൃത്തിനെ പെണ്‍കുട്ടി വിളിക്കുക്കയും സെെക്കിളില്‍ പള്ളിയില്‍ എത്തിക്കുകയും ചെയ്യുന്നത്.
പള്ളിക്ക് മുന്നില്‍ ഇറക്കി വിടുമ്പോള്‍ നിസ്കരിച്ച ശേഷം വേഗം എത്താമെന്ന് പറഞ്ഞാണ് കുട്ടി പടികള്‍ കയറി പോകുന്നത്. ഈ പരസ്യത്തിനെതിരെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വലിയ ആക്രമണവും ബഹിഷ്കരണ ആഹ്വാനവും നടക്കുന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന് കീഴിലുള്ള സര്‍ഫ് എക്സല്‍ പുറത്തിറക്കിയ പുതിയ പരസ്യത്തിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് എന്നുന്നുണ്ട്. കമ്പനി ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ ഒന്നും നടത്തിയിട്ടില്ല.

