പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 

ബെം​ഗളൂരു: ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. ബെം​ഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്. വെടിയുതിർത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്