സഹോദരിയും ഭര്‍തൃവീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍ തര്‍ക്കം വാക്കേറ്റത്തില്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, യുവാവിനെ സഹോദരിയുടെ ഭര്‍തൃവീട്ടുകാര്‍ കൈ വയ്ക്കുന്നതിലേക്ക് വരെ എത്തുകയായിരുന്നു. ഇതോടെ കാറില്‍ തിരികെ പോവുന്നതിനിടയിലാണ് കാര്‍ അപകടമുണ്ടാക്കിയത്. 

ഗാസിയാബാദ്: കുടുംബപ്രശ്നങ്ങളേക്കുറിച്ചുള്ള വാക്കേറ്റത്തിനിടെ ഉത്തർപ്രദേശിൽ സ്കൂട്ടറിനെ ഇടിച്ചിട്ട് ആഡംബരകാര്‍. സ്കൂട്ടറിനെ ഇടിച്ചിട്ട ശേഷം വഴിയാത്രക്കാർക്ക് മേൽ പാഞ്ഞുകയറുന്ന ഓഡി കാറിന്റെ ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.ഞായറാഴ്ച ഗാസിയാബാദിലാണ് അപകടമുണ്ടായത് .ഭർതൃവീട്ടിൽ മർദ്ദനം നേരിട്ട സഹോദരിയെയും കൊണ്ട് വീട്ടിലേക്ക് പോകുകയായിരുന്നു കാറോടിച്ച യുവാവെന്ന് പൊലീസ് സംഭവത്തേക്കുറിച്ച് പറയുന്നത്. 

ഗാസിയാബാദിലെ വസുന്ധര സെക്ടറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സഹോദരിയും ഭര്‍തൃവീട്ടുകാരും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തിയതായിരുന്നു യുവാവ്. എന്നാല്‍ തര്‍ക്കം വാക്കേറ്റത്തില്‍ ഒതുങ്ങിയില്ലെന്ന് മാത്രമല്ല, യുവാവിനെ സഹോദരിയുടെ ഭര്‍തൃവീട്ടുകാര്‍ കൈ വയ്ക്കുന്നതിലേക്ക് വരെ എത്തുകയായിരുന്നു. ഇതോടെ കാറില്‍ തിരികെ പോവുന്നതിനിടയിലാണ് കാര്‍ അപകടമുണ്ടാക്കിയത്. 

Scroll to load tweet…

സഹോദരിയേയും കൂട്ടി തിരികെ വീട്ടിലേക്ക് പോയ യുവാവിന്‍റെ കാറില്‍ സഹോദരിയുടെ ബന്ധുക്കള്‍ അടിക്കുന്നതും വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സംഭവത്തില്‍ ഇന്ദിരാപുരം പൊലീസ് ഇരു വിഭാഗത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. സ്ത്രീധനത്തേച്ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് സൂചന. 

Scroll to load tweet…