സുപ്രീംകോടതി വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്
ദില്ലി: അയോധ്യ കേസിൽ ഇന്ന് സുപ്രീംകോടതി വിധി വരുന്നതിന്‍റെ പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ഇതോടൊപ്പം വിധി പുറത്തുവന്നതിന് ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് മോഹൻ ഭാഗവത് വിധിയോട് പ്രതികരിക്കുമെന്നും മാധ്യമങ്ങളെ കാണുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചരിത്രവിധിക്ക് മണിക്കൂറുകള്‍ മാത്രം; രാജ്യം കനത്ത സുരക്ഷയില്‍...
ഇന്ന് 10.30 തോടെയാണ് സുപ്രീം കോടതി വിധി പ്രസ്താവിക്കുക. വിധി വരുന്നതിന് പിന്നാലെ രാജ്യത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. അതേ സമയം അയോധ്യയിലെ തർക്കഭൂമിയില്‍ മാത്രം 5000 സിആർപിഎഫ് ഭടന്മാരെയാണ് സുരക്ഷയ്ക്കുവേണ്ടി നിയോഗിച്ചിട്ടുള്ളത്.
134 വര്‍ഷം നീണ്ട നിയമ പോരാട്ടം: അയോധ്യ കേസ് നാള്‍വഴികള്‍...
സമാധാനം പുലരാൻ അയോധ്യയിലെ ജനങ്ങളുമായും മത നേതാക്കളുമായും ചർച്ചകൾ നടത്തിയെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രതികരണങ്ങളിൽ സംയമനം പാലിക്കണമെന്നും പ്രകോപനപരമായ പ്രതികരണങ്ങള്‍ പാടില്ലെന്നും പാര്‍ട്ടി നേതാക്കള്‍ക്ക് കോൺഗ്രസും നിര്‍ദ്ദേശം നല്‍കി.
