പൂര്‍ണമായും ഇന്ത്യന്‍ ഈണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിന് സമാപനം കുറിച്ച് ദില്ലി വിജയ്ചൗക്കില്‍ ബീറ്റിങ് റിട്രീറ്റ് നടന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് എൻ വി രമണ, എന്നിവര്‍ ബീറ്റിങ് റിട്രീറ്റിന് സാക്ഷിയായി.

വിവിധ സേന വിഭാഗങ്ങളും കേന്ദ്ര സായുധ പൊലീസ് സേനയും അവതരിപ്പിക്കുന്ന 26 പ്രകടനങ്ങളാണ് പരിപാടിയിലുണ്ടായത്. പൂര്‍ണമായും ഇന്ത്യന്‍ ഈണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഗാനങ്ങളായിരുന്നു ഇത്തവണ. ഇത് ആദ്യമായി ഡ്രോണ്‍ ലേസർ ഷോയും ബീറ്റിങ് റിട്രീറ്റില്‍ അവതരിപ്പിച്ചു. ആയിരം ഡ്രോണുകള്‍ ഉപോയോഗിച്ച് പത്ത് മിനിറ്റ് നേരമായിരുന്നു പ്രകടനം. ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി പ്രൊജക്ഷന്‍ മാപ്പിങും ഒരുക്കിയിരുന്നു. വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡ് വായനയ്ക്ക് ശേഷമായിരുന്നു ലേസർ ഷോ.