പാകിസ്ഥാൻ്റെ ആകാശ പോരിനെ നരകതുല്യമാക്കിയ കരുത്താണ് ആകാശ്‌തീർ എന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് വ്യോമപ്രതിരോധ സംവിധാനം പാക് ആക്രമണത്തെ വിജയകരമായി ചെറുത്തെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്. ഗ്രൗണ്ട് പ്രതിരോധ സംവിധാനങ്ങൾക്ക് ഒപ്പം ആകാശ്‍തീർ മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു. വ്യോമാക്രമണം നടത്തിയ പാകിസ്ഥാന് നേരെ നരകം പോലെ ആക്രമണം നടത്താൻ ആകാശ്‍തീറിന് കഴിഞ്ഞു. മുൻനിര പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനും പെട്ടെന്ന് തന്നെ പ്രതിരോധസംവിധാനങ്ങളെ തയ്യാറാക്കാനും കഴിയുന്ന വ്യോമപ്രതിരോധ സംവിധാനമാണ് ആകാശ്‍തീർ എന്നും ബെൽ വ്യക്തമാക്കി.
Scroll to load tweet…



