കൊ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി മമത ബാനര്‍ജിയുടെ പ്രഖ്യാപനം. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ജൂണ്‍ 30ന് അവസാനിക്കാനിരിക്കെയാണ് മ​മ​ത ബാ​ന​ർ​ജി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. 

പു​തി​യ തീ​രു​മാ​ന പ്ര​കാ​രം ജൂ​ലൈ 31 വ​രെ ബം​ഗാ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ തു​ട​രും. മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യി. കോ​വി​ഡ് വ്യാ​പ​നം തു​ട​രു​ന്ന​തു​കൊ​ണ്ടാ​ണ് ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടു​ന്ന​തെ​ന്നും ലോ​ക്ക്ഡൗ​ണി​ൽ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും അ​ട​ഞ്ഞു​കി​ട​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി അ​റി​യി​ച്ചു.

അതേ സമയം സംസ്ഥാനത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിച്ചതോടെ മറ്റ് രോഗികള്‍ക്ക് ചികില്‍സ ലഭിക്കുന്നില്ല എന്ന പരാതി സര്‍വ്വകക്ഷിയോഗത്തില്‍ ഉയര്‍ന്നു. ഇത് പരിഹരിക്കാന്‍ സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും മമത ബാനര്‍ജി അറിയിച്ചു.

അതേ സമയം ഇത്തരം ചികില്‍സയ്ക്ക് വേണ്ടിവരുന്ന വര്‍ദ്ധിച്ച ചിലവ് ചുരുക്കാന്‍ മിനിമം ഫീസ് നിശ്ചയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും ബംഗാള്‍ മുഖ്യമന്ത്രി അറിയിച്ചു.

ചൊ​വ്വാ​ഴ്ച ബം​ഗാ​ളി​ൽ 370 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 14,728 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. 580 പേ​ർ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു.