Asianet News MalayalamAsianet News Malayalam

'തടാകക്കരയിൽ എത്തിയ തന്നെയും സുഹൃത്തിനെയും അപമാനിച്ചു'; ബെംഗളൂരു പൊലീസിനെതിരെ സദാചാര ആരോപണവുമായി പെൺകുട്ടി

പ്രശ്നം ഇവിടെ അവസാനിപ്പിക്കണമെങ്കിൽ 1000 രൂപയും ഇയാൾ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

Bengaluru cops harassed girl and her boy friend
Author
First Published Jan 31, 2023, 2:50 PM IST

ബെം​ഗളൂരു: ആൺ സുഹൃത്തിനൊപ്പം തടാകക്കരയിൽ വിശ്രമിക്കാനെത്തിയപ്പോൾ പൊലീസ് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് പെൺകുട്ടി. അർഷ ലത്തീഫ് എന്ന പെൺകുട്ടിയാണ് ബെം​ഗളൂരു പൊലീസിനെതിരെ ട്വീറ്റ് ചെയ്തത്. കുന്ദലഹള്ളി തടാകത്തിന്റെ കരയിലേക്കാണ് സുഹൃത്തിനൊപ്പം പെൺകുട്ടി വിശ്രമിക്കാനെത്തിയത്. എന്നാൽ ഇവിടെ ഇരിക്കാൻ അനുവാദമില്ലെന്ന് പൊലീസ് പറഞ്ഞതായി പെൺകുട്ടി ആരോപിച്ചു. പിന്നീട് പൊലീസ് ഉദ്യോ​ഗസ്ഥൻ ചോദ്യം ചെയ്യാൻ ആരോപിച്ചു. നാടും ജോലിയും വീടും പൊലീസുകാരൻ ചോദിച്ചു. എന്തിനാണ് ഇവിടെ വന്നതെന്നും അനുവാദമില്ലാതെ ഇരുന്നതിന് പൊലീസ് സ്റ്റേഷനിലെത്തി പിഴ അടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി കുറിച്ചു.

വ്യാജ ഐഡിയുണ്ടാക്കി പോർട്ടലിൽ ജോയിൻ ചെയ്തു, ഫോൺ കേന്ദ്രീകരിച്ച അന്വേഷണം ശുഹൈബിനെ കുടുക്കി

ഇവിടെ ഇരുന്ന് നിങ്ങൾ പുകവലിക്കാൻ സാധ്യതയുണ്ടെന്നും ഇയാൾ പറഞ്ഞു. എന്നാൽ രണ്ട് പേരുടെയും കൈയില്‌‍ സി​ഗരറ്റില്ലെന്നും പുകവലിക്കില്ലെന്നും അറിയിച്ചെങ്കിലും ഇയാൾ അപമാനിക്കൽ തുടർന്നു. പ്രശ്നം ഇവിടെ അവസാനിപ്പിക്കണമെങ്കിൽ 1000 രൂപയും ഇയാൾ ആവശ്യപ്പെട്ടു. പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.  തെറ്റൊന്നും ചെയ്യാത്തവരോട് എന്തിനാണ് ഇത്തരം സദാചാര പൊലീസിങ്ങെന്നും രണ്ട് ജൻഡറിൽപ്പെട്ടവരായതുകൊണ്ട് ഒരുമിച്ചിരുന്നാൽ പണം പിടിച്ചുവാങ്ങുന്നതാണോ പൊലീസിന്റെ ജോലിയെന്നും ഇവർ ട്വീറ്റ് ചെയ്തു. 

Follow Us:
Download App:
  • android
  • ios