കെട്ടിടം തകർന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചിട്ടുണ്ട്. തൊട്ട് അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്

ബം​ഗളൂരു: കനത്ത മഴ തുടരുന്ന ബം​ഗളൂരുവിൽ നിർമ്മാണത്തിലുള്ള കെട്ടിടം തകർന്നു വീണു. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. നിരവധി പേരാണ് കുടുങ്ങി കിടക്കുന്നത്. ബീഹാർ സ്വദേശിയായ നിർമ്മാണ തൊഴിലാളിയാണ് മരണപ്പെട്ടത്. ഹെന്നൂരിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്ന് വീണത്. ഹെന്നൂരിലെ ബാബുസാബ് പാളയയിൽ വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. നിർമാണം ഏതാണ്ട് പൂർത്തിയായ ആറു നില കെട്ടിടം തകർന്നു വീഴുകയായിരുന്നു.

YouTube video player

പൊലീസും ഫയർഫോഴ്സും പരിശോധന നടത്തുന്നുണ്ട്. കെട്ടിടം തകർന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചിട്ടുണ്ട്. തൊട്ട് അടുത്തുള്ള കെട്ടിടത്തിലെ സിസിടിവിയിൽ നിന്ന് പകർത്തിയ ദൃശ്യങ്ങളാണിത്. 10 പേരെ രക്ഷിച്ചതായി പൊലിസ് അറിയിച്ചു. ഇനി കെട്ടിടത്തിൽ നാലോ അഞ്ചോ പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് നിഗമനം. ഇവർക്കായുള്ള തെരച്ചിൽ രാത്രി വൈകിയും തുടരുകയാണ്.

3 വർഷം, ഡ്രൈവറുടെ അക്കൗണ്ടിൽ വന്നത് 2 കോടി; ഡിഎംഒ കൈക്കൂലി കേസിന് പിന്നാലെ തന്നെ വിജിലൻസ്, വിശദമായ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം