Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ ബാറുകളില്‍ സാനിറ്റൈസര്‍, ജീവനക്കാർക്ക് മാസ്ക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശം

തമിഴ്നാട്ടിലെ 5,300 ടാസ്മാക്കുകളിൽ സാനിറ്റൈസറും 26,000 ജീവനക്കാർക്ക് മാസ്ക്കും മൂന്ന് ദിവസത്തിനകം നൽകണമെന്നാണ് സർക്കുലറില്‍ വ്യക്തമാക്കുന്നത്.

beverages will provide sanitizer and mask to workers in tamilnadu
Author
Tamil Nadu, First Published Mar 16, 2020, 5:48 PM IST

ചെന്നൈ: തമിഴ്നാട്ടിലെ മദ്യവിൽപ്പന ശാലകളിലും ബാറുകളിലും നിർബന്ധമായും സാനിറ്റൈസർ ലഭ്യമാക്കണമെന്ന് സർക്കാർ സർക്കുലർ. ടാസ്മാക്ക് ജീവനക്കാർക്ക് മാസ്ക്കുകൾ വിതരണം ചെയ്യാനും നിർദേശമുണ്ട്. തമിഴ്നാട്ടിലെ 5,300 ടാസ്മാക്കുകളിൽ സാനിറ്റൈസറും 26,000 ജീവനക്കാർക്ക് മാസ്ക്കും മൂന്ന് ദിവസത്തിനകം നൽകണമെന്നാണ് സർക്കുലറില്‍ വ്യക്തമാക്കുന്നത്.

കൊവിഡ് 19 വൈറസ് ശരീര സ്രവങ്ങളിൽ കൂടിയാണ് പടരുന്നത്. 70 % ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ അല്ലെങ്കിൽ വെള്ളവും സോയ്പ്പും ഉപയോഗിച്ച ഇടയ്ക്കിടെ കൈ കഴുകുകുന്നത് വൈറസ് വ്യാപകമാകുന്നത് തടയാൻ സഹായിക്കും.

കൊവിഡ് 19 Live: രാജ്യത്ത് രോഗ ബാധിതർ 114, പിഎസ്‍സി പരീക്ഷകൾ മാറ്റി

രാജ്യത്ത് മാസ്ക്കുകളും സാനിറ്റൈസറുകളും ആവശ്യത്തിന് ലഭ്യമാകാത്തത് വലിയ പ്രതിസന്ധിയായി തുടരുന്നതിനിടെയാണ് കൂടുതല്‍ ആളുകള്‍ എത്തുന്ന മദ്യവില്‍പ്പന ശാലകളില്‍ ഇവ വിതരണം ചെയ്ത് രോഗം കൂടുതല്‍ പകരുന്നത് തടയാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നത്.  കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിൽ 114 പേര്‍ക്കാണ് ഇതുവരേയും കൊവിഡ് ബാധിച്ചിട്ടുള്ളത്. 

കൊവിഡ് 19: കെഎസ്ആർടിസി ഗുരുതര പ്രതിസന്ധിയിലേക്ക്, യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്

Follow Us:
Download App:
  • android
  • ios