Asianet News MalayalamAsianet News Malayalam

വെള്ളിയാഴ്‍ച ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്‍റെ രാജ്യവ്യാപക ബന്ദ്; പിന്തുണ പ്രഖ്യാപിക്കാതെ കേരളത്തിലെ സംഘടനകള്‍

രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. 
 

Bharat Bandh friday
Author
Delhi, First Published Feb 25, 2021, 8:54 PM IST

ദില്ലി: നാളെ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്‍റെ രാജ്യവ്യാപക ബന്ദ്. ചരക്ക് സേവന നികുതി വ്യവസ്ഥ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദ്.  രാവിലെ ആറ് മുതല്‍ വൈകീട്ട് എട്ടു വരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. പണിമുടക്കുന്ന വ്യാപാരികള്‍ രാജ്യത്തെ 1500 സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. 

കേരളത്തിലെ സംഘടനകളൊന്നും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ബന്ദിന് ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, ഓൾ ഇന്ത്യ ട്രാന്‍സ്പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍റെ നേതൃത്വത്തിൽ രാജ്യത്തെ ഒരു ലക്ഷം ട്രക്കുകളും നാളെ പണിമുടക്കുമെന്നാണ് സൂചന. ഇ-വേ ബില്ലിന് പകരം ഇ-ഇന്‍വോയ്‌സ് നല്‍കണമെന്നും ഡീസല്‍ വില ഉടന്‍ കുറയ്ക്കണമെന്നുമാണ് എടിടിഡബ്ല്യുഎയുടെ ആവശ്യം.
 

Follow Us:
Download App:
  • android
  • ios