Asianet News MalayalamAsianet News Malayalam

ഇന്ന് ഭാരത് ബന്ദ്: റോഡ്, റെയിൽ ഗതാഗതം തടയും; കേരളത്തെ ബാധിക്കില്ല

കടകൾ, മാളുകൾ, സ്ഥാപനങ്ങൾ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

bharat bandh today it will not affect kerala
Author
Delhi, First Published Mar 26, 2021, 6:05 AM IST

ദില്ലി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള സംഘടനകൾ കർഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗതം തടയും. 

കടകൾ, മാളുകൾ, സ്ഥാപനങ്ങൾ എന്നിവ അടച്ച് ബന്ദിനോട് സഹകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കാർഷിക നിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കർഷക സംഘടനകൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. തെരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios