കിഴക്കന്‍ റെയില്‍വേയില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിനുകളിലൊന്നാണ് ദുരന്തത്തില്‍പ്പെട്ട രണ്ടാമത്തെ ട്രെയിനായ ഷാലിമാര്‍ എക്സ്പ്രസ്

ബാലേശ്വര്‍: രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ ദുരന്തത്തിൽപ്പെട്ട കോറമണ്ഡൽ ട്രെയിൻ ഇതിന് മുമ്പു പലതവണ അപകടത്തിൽ പെട്ടിട്ടുണ്ട്. 1997ൽ 75 പേരുടെയും, 1999ൽ അമ്പത് പേരുടെയും മരണത്തിന് കോറമണ്ഡൽ എക്സ്പ്രസ് കാരണമായിട്ടുണ്ട്. 1997 ഓഗസ്റ്റ് പതിനഞ്ചിന് വിശാഖപട്ടണത്തിനും ബ്രാംപൂരിനുമിടയില്‍ കോര്‍മണ്ഡല്‍ എക്സ്പ്രസ് പാളം തെറ്റി 75 പേരാണ് മരിച്ചത്. 1999ല്‍ ഓഗസ്റ്റ് 15ന് നാഗവല്ലി നദി കടന്ന് ദുസിയിലെത്തിയ ട്രെയിന്‍ പാളം തെറ്റി മരിച്ചത് 50 പേര്‍ അന്ന് അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. 2009 ഫെബ്രുവരി 13ന് കോറമണ്ഡല്‍ എക്സ്പ്രസിനെ കോച്ചുകള്‍ക്ക് തീപിടിച്ചു. ഒറീസയിലെ ജയിപ്പൂര്‍ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് തീ ഉയര്‍ന്നതായി കണ്ടത്.അന്ന് ആളപായമോ ആര്‍ക്കും പരിക്കോ ഉണ്ടായിരുന്നില്ല. എറ്റവും ഒടുവിലാണ് രാജ്യത്തെ തന്നെ നടുങ്ങിയ ദുരന്തത്തിലും കോര്‍മണ്ഡല്‍ എക്സ്പ്രസ് ഉള്‍പ്പെടുന്നത്. കിഴക്കന്‍ റെയില്‍വേയില്‍ ഏറ്റവും വേഗത്തില്‍ ഓടുന്ന ട്രെയിനുകളിലൊന്നാണ് ദുരന്തത്തില്‍പ്പെട്ട രണ്ടാമത്തെ ട്രെയിനായ ഷാലിമാര്‍ എക്സ്പ്രസ്. 

രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ 

1.
1981 ജൂൺ 6ന് ബിഹാറിലെ ഭാഗമതി നദിയിലേക്ക് പാസഞ്ചർ ട്രെയിൻ മറിഞ്ഞു. മരണസംഖ്യ 500 മുതൽ 800 വരെയെന്നാണ് കണക്ക്. അതിശക്തമായ മഴ, ചുഴലിക്കാറ്റ് എന്നിവയാണ് അപകടകാരണമായി പറയുന്നത്.

2.
1995 ഓഗസ്റ്റ് 20, ഡൽഹിയിലേക്കുള്ള പുരുഷോത്തം എക്‌സ്പ്രസ് ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം നിശ്ചലമായ കാളിന്ദി എക്‌സ്പ്രസിലേക്ക് ഇടിച്ച് രണ്ട് ട്രെയിനുകളിലുമായി 350ലധികം പേർ മരിച്ചു.

3. 
ഓഗസ്റ്റ് 2, 1999: അവധ് ആസാം എക്‌സ്പ്രസും ബ്രഹ്മപുത്ര മെയിലും കൂട്ടിയിടിച്ച് 268 മരണം

4. 
നവംബർ 26, 1998: ഖന്ന റെയിൽ ദുരന്തത്തിൽ മരിച്ചത് 212 പേർ. ജമ്മു താവി സീൽദ എക്‌സ്പ്രസ് പഞ്ചാബിലെ ഖന്നയിൽ അമൃത്‌സറിലേക്കുള്ള ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് ബോഗികളിൽ ഇടിച്ചു

5.
മെയ് 28, 2010 ജ്ഞാനേശ്വരി എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി

6. 
ഡിസംബർ 23, 1964 - പാമ്പൻ, ധനുഷ്കോടി പാസഞ്ചർ ട്രെയിൻ ദുരന്തത്തിൽ രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്‌കോടി പാസഞ്ചർ ട്രെയിൻ ഒഴുകിപ്പോയി, അതിലുണ്ടായിരുന്ന 150 യാത്രക്കാരും മരിച്ചു.

7. 
സെപ്റ്റംബർ 9, 2002, ഹൗറ ന്യൂ ഡൽഹി രാജധാനി എക്സ്പ്രസ് രാത്രി 10:40 ന് ഹൗറ-ന്യൂഡൽഹി രാജധാനി എക്‌സ്പ്രസ് റാഫിഗഞ്ച് സ്റ്റേഷന് സമീപം പാളം തെറ്റി, 140-ലധികം പേർ മരിച്ചു.

8. 
സെപ്റ്റംബർ 28, 1954 - ഹൈദരാബാദിൽ ഒരു അപകടം. പാലം തകർന്നപ്പോൾ ഹൈദരാബാദിൽ നിന്ന് 75 കിലോമീറ്റർ തെക്ക് യസന്തി നദിയിൽ ട്രെയിൻ ഇടിച്ചു. മൊത്തം 139 പേർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

9. 
സെപ്റ്റംബർ 2, 1956 - മഹ്ബൂബ്നഗറിന് സമീപം ഹൈദരാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെ ജഡ്‌ചെർലയ്ക്കും മഹ്ബൂബ് നഗറിനും ഇടയിൽ ട്രെയിനിനടിയിൽ ഒരു പാലം തകർന്ന് 125 പേർ മരിക്കുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

10. 
ജൂലൈ 17, 1937 - 119 മരണം. കൽക്കത്തയിൽ നിന്നുള്ള എക്‌സ്പ്രസ് ട്രെയിൻ പട്‌നയിൽ നിന്ന് 15 മൈൽ അകലെ ബിഹ്ത സ്‌റ്റേഷനു സമീപമുള്ള കായലിലേക്ക് മറിഞ്ഞു. 119 പേർ കൊല്ലപ്പെടുകയും 180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു