ബിഹാർ: ബിഹാറിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 71 സീറ്റുകളിലാണ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ വോട്ടെടുപ്പ്. പ്രത്യേക കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമുള്ള ആദ്യ നിയമസഭ വോട്ടെടുപ്പിനാണ് തുടക്കമാകുന്നത്. രണ്ട് കോടി 15 ലക്ഷം വോട്ടർമാരുടെ പിന്തുണ നേടാൻ 1066 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.
 
71 മണ്ഡലങ്ങളില്‍ 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 ആകെ സ്ഥാനാര്‍ഥികൾ മത്സരിക്കുന്നുണ്ട്. അതിൽ 114 പേർ വനിതാ സ്ഥാനാര്‍ഥികളാണ്. എന്‍ഡിഎ സര്‍ക്കാരിലെ 6 മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. കൊവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ജനം ഈ അസാധാരണ സാഹചര്യത്തിൽ എങ്ങനെ വോട്ടു ചെയ്യും എന്നതും ഫലനിർണ്ണയത്തിൽ പ്രധാനമാണ്.  

എന്‍ഡിഎ മത്സരിക്കുന്ന സീറ്റുകൾ

ജെഡി(യു) - 35

ബിജെപി – 29

ഹിന്ദുസ്ഥാനി അവാം മോര്‍ച്ച - 06

വികാസ്‍ശീൽ ഇന്‍സാൻ പാര്‍ട്ടി - 01

മഹാസഖ്യം മത്സരിക്കുന്ന സീറ്റുകൾ

ആര്‍ജെഡി – 42

കോണ്‍ഗ്രസ് – 21

സിപിഐ (എം.എല്‍) – 08

ചിരാഗ് പാസ്വാന്‍റെ എല്‍ജെപി - 41

രാഷ്ട്രീയ ലോക് സമതാപാര്‍ട്ടി - 40