പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ്  വാർത്താസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി എതിർപ്പ് മറികടന്നാണ് നിതീഷിൻ്റെ തീരുമാനം. 1931 നു ശേഷം രാജ്യത്ത് ഇതുവരെ ജാതി തിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല. 

ദില്ലി: ബിഹാറിൽ ജാതി അടിസ്ഥാനമാക്കിയുള്ള സെൻസസുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. ഇന്ന് സർവകക്ഷി യോഗം ചേർന്ന ശേഷം വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിനൊപ്പമാണ് വാർത്താസമ്മേളനം നടത്തി ഇക്കാര്യം പ്രഖ്യാപിച്ചത്. ബിജെപി എതിർപ്പ് മറികടന്നാണ് നിതീഷിൻ്റെ തീരുമാനം. 1931 നു ശേഷം രാജ്യത്ത് ഇതുവരെ ജാതി തിരിച്ചുള്ള സെൻസസ് നടന്നിട്ടില്ല. 

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ഇതേ ആവശ്യം നേതാക്കൾ ഉന്നയിച്ചിരുന്നു. പക്ഷേ കേന്ദ്രസർക്കാർ ജാതി സെൻസസ് തീരുമാനത്തോട് വഴങ്ങിയിരുന്നില്ല. ജാതി അടിസ്ഥാനമാക്കിയുള്ള സർവെയാണ് നടത്തുകയെന്നും , സെൻസസ് അല്ലെന്നുമാണ് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറയുനന്ത്. കേന്ദ്രസർക്കാരാണ് സർവ്വേക്ക് ധനസഹായം നൽകേണ്ടത്. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇതു സംബന്ധിച്ച് ബിൽ വയ്ക്കും. നവംബറിൽ നടപടികൾ തുടങ്ങുമെന്നും തേജസ്വി യാദവ് പറഞ്ഞു.