ദില്ലി: ബീഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡേ സ്വയം വിരമിച്ചു. ‍ഡിജിപി സ്ഥാനം രാജി വച്ച് കൊണ്ടുള്ള കത്ത് ഗുപ്തേശ്വർ ഗവർണർക്ക് നൽകി. നിയമ സഭാ തെരഞ്ഞെടുപ്പിൽ ഗുപ്തേശ്വർ പാണ്ഡേ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ഗുപ്തേശ്വർ പാണ്ഡേയുടെ രാഷ്ട്രീയ പ്രസ്താവനകൾ വിവാദമായിരുന്നു.

സുശാന്ത് സിങ്ങിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണവും തന്റെ രാജിയുമായി ബന്ധമില്ലെന്ന് ഗുപ്തേശ്വർ പാണ്ഡേ വ്യക്തമാക്കി. 34 വർഷം സത്യം വിട്ട് പ്രവർത്തിച്ചിട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥൻ താൻ ഒരു പാർട്ടിക്കും അനുകൂലമായി പ്രവർത്തിച്ചിട്ടില്ലെന്നും വിശദീകരിച്ചു. നിലവിൽ ഒരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അങ്ങനെ ഒരു നീക്കമുണ്ടെങ്കിൽ അത് എല്ലാവരെയും അറിയിക്കുമെന്നും ഗുപ്തേശ്വർ വ്യക്തമാക്കി.