ദില്ലി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 71 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്  ഈ മാസം 28-ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ മൂന്നിനും, മൂന്നാം ഘട്ടം ഏഴിനും നടക്കും. നവംബ‍ർ പത്തിനാണ് വോട്ടെണ്ണല്‍.

ഇന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒന്നാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാകും പത്രിക സമര്‍പ്പണം നടക്കുക. 

അതേസമയം ഘടകകക്ഷികളില്‍ എതിര്‍പ്പുയരുന്ന പശ്ചാത്തലത്തില്‍ ഇരു സഖ്യങ്ങളിലും സീറ്റ് ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ല. സഖ്യങ്ങളിലെ പൊട്ടിത്തെറിയില്‍ കണ്ണുവച്ചിരിക്കുന്ന മൂന്നാം മുന്നണിയും സീറ്റ് ചര്‍ച്ചകളിലേക്ക് കടന്നിട്ടില്ല.