Asianet News MalayalamAsianet News Malayalam

ബിഹാര്‍ തെരഞ്ഞെടുപ്പ്: അവസാനഘട്ട പോളിംഗ് ഇന്ന്, പ്രതീക്ഷയോടെ മുന്നണികള്‍

മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.
 

Bihar election last phase today, Result will out on November 10
Author
Patna, First Published Nov 7, 2020, 7:54 AM IST

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട പോളിംഗ് ആരംഭിച്ചു. രാവിലെ ഏഴ് മണിമുതല്‍ മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിംഗ്. 78 മണ്ഡലങ്ങളിലായി അവസാനഘട്ട പോളിംഗ് നടക്കുന്നത്. 1204 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ജെഡിയു 37, ആര്‍ജെഡി 46, ബിജെപി 35, കോണ്‍ഗ്രസ് 25 സീറ്റുകളിലും ഇടത് പാര്‍ട്ടികള്‍ 7 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.

പപ്പുയാദവ്, ശരത് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, അടക്കമുള്ള പ്രമുഖര്‍ ഈ ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്. നവംബര്‍ 10നാണ് വോട്ടെണ്ണല്‍. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന് തീയതികളിലായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ്. ജെഡിയു-ബിജെപി നയിക്കുന്ന എന്‍ഡിഎയും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യമായ മഹാസഖ്യവുമാണ് പ്രധാനമായി ഏറ്റുമുട്ടുന്നത്. 

Follow Us:
Download App:
  • android
  • ios