ബീഹാറില്‍ കുട്ടികള്‍ മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുകയാണെന്നും രോഗബാധ തടയുവാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. 

പാറ്റ്ന: 154 കുട്ടികള്‍ മരിച്ച മസ്തിഷകജ്വരം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ബീഹാര്‍ സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ബീഹാര്‍ സര്‍ക്കാര്‍ മസ്തിഷ്കജ്വരം തടയുന്നതിന് വേണ്ടി എല്ലാ നടപടികളും സ്വീകരിച്ചതായി പറയുന്നത്. 

ബീഹാറില്‍ കുട്ടികള്‍ മസ്തിഷ്കജ്വരം ബാധിച്ചു മരിക്കുകയാണെന്നും രോഗബാധ തടയുവാന്‍ നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍ സര്‍ക്കാരിനോടും കേന്ദ്രസര്‍ക്കാരിനോടും നിര്‍ദേശിച്ചിരുന്നു.