Asianet News MalayalamAsianet News Malayalam

കൊവിഡ് ചികിത്സയ്ക്ക് പ്ലാസ്മ തെറാപ്പി, നടപ്പാക്കാനൊരുങ്ങി ബിഹാറും

കൊവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്‍റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി

bihar government planning for plasma therapy for covid 19
Author
Bihar, First Published Apr 25, 2020, 12:00 PM IST

ദില്ലി: കൊവിഡ് ചികിത്സയ്ക്ക് ബിഹാര്‍ പ്ലാസ്മ തെറാപ്പി നടപ്പാക്കാനൊരുങ്ങുന്നു. പാറ്റ്ന എയിംസില്‍ പ്ലാസ്മ തെറാപ്പി നടത്തുന്നതിനുള്ള  സജ്ജീകരണങ്ങളൊരുക്കുമെന്ന് ബിഹാർ ആരോഗ്യവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. കൊവിഡ് ഭേദമായവരുടെ രക്തത്തിലെ ആന്‍റിബോഡി ഉപയോഗിച്ച് ചികിത്സിക്കുന്ന രീതിയാണ് പ്ലാസ്മ തെറാപ്പി. ബിഹാറിൽ ഇന്നലെ 53 കൊവിഡ് കേസുകളാണ് റിപ്പോർട്ട്‌ ചെയ്തത്. കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന പശ്ചാത്തലത്തിലാണ് പ്ലാസ്മ തെറാപ്പി നടപ്പാക്കാൻ നിതീഷ്കുമാര്‍ സര്‍ക്കാരും ഒരുങ്ങുന്നത്. 

ആശങ്ക അകലുന്നില്ല, രാജ്യത്ത് കൊവിഡ് ബാധിതര്‍ കാൽ ലക്ഷത്തിലേക്ക്; മരണം 775 ആയി...

കൊവിഡ് ചികിത്സക്ക് വേണ്ടി ദില്ലി സര്‍ക്കാരും പ്ലാസ്മ തെറാപ്പി വ്യാപകമാക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. ദില്ലിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചികിത്സ നടത്താന്‍ ഐസിഎംആര്‍ കഴിഞ്ഞ 16 നാണ് അനുമതി നല്‍കിയത്. എല്‍എന്‍ജെപി ആശുപത്രിയിലെ നാലു രോഗികള്‍ക്ക് ചികിത്സ നടത്തി. ഇതില്‍ രണ്ടുപേര്‍ക്ക് രോഗം ഭേദമായി. രണ്ടുപേര്‍ക്ക് പുരോഗതിയുണ്ട്.  കേരളം, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾക്ക് പ്ലാസ്മ തെറാപ്പി നടത്താൻ ഐസിഎംആര്‍ അനുമതിയുണ്ട്. 

തമിഴ്നാട്ടിൽ നാളെ മുതല്‍ കടുത്ത നിയന്ത്രണം; അവശ്യസാധനങ്ങള്‍ക്കായി പുറത്തിറങ്ങി ജനങ്ങള്‍

Follow Us:
Download App:
  • android
  • ios