ബെംഗളൂരു: സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്ക് എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലിരിക്കെ ഫോൺ സൗകര്യം ലഭിച്ചെന്ന് കണ്ടെത്തൽ. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിനെ തുടർന്ന് ബിനീഷിനെ രാത്രി താമസിപ്പിക്കുന്നത് മറ്റൊരു സ്റ്റേഷനിലേക്ക് മാറ്റി. നേരത്തെ താമസിച്ചിരുന്ന വിത്സൺ ഗാർഡൻ സ്റ്റേഷനിൽ നിന്നും കബ്ബൺ പാർക്ക് പൊലീസ് സ്റേഷനിലേക്കാണ് മാറ്റിയത്. ഇന്നലെയാണ് എൻഫോഴ്സെമെന്റിന് ഇത് സംബന്ധിച്ച വിവരം ലഭിച്ചത്.