കണ്ണൂർ: മഴമേഘങ്ങൾ വ്യോമാക്രമണ സമയത്ത് ഗുണകരമാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ശരിവെച്ച് കരസേന മേധാവി ബിപിൻ റാവത്ത്. മേഘങ്ങൾ ഉണ്ടെങ്കിൽ യുദ്ധ വിമനങ്ങൾക്ക് ചില റഡാറുകളിൽ നിന്ന് രക്ഷപ്പെടാനാകുമെന്നും. എന്നാൽ മേഘങ്ങൾ ഉള്ളപ്പോഴും പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനമുള്ള റഡാറുകൾ ഉണ്ടെന്നും കരസേന മേധാവി വ്യക്തമാക്കി.

അതിർത്തിക്ക് അപ്പുറം ഇപ്പോഴും തീവ്രവാദികളെ പരിശീലിപ്പിക്കുന്ന ക്യാമ്പുകൾ ഉണ്ടെന്ന് പറഞ്ഞ ബിപിൻ റാവത്ത് അത് അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് അറിയിച്ചു. സാങ്കേതിക മികവ് സൈന്യം തുടർച്ചയായി വർധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും കരസേന മേധാവി കണ്ണൂരിൽ അഭിപ്രായപ്പെട്ടു.