ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ അടിയന്തിരമായി ഇറക്കി. ഹെലികോപ്റ്ററിൽ പക്ഷി ഇടിച്ചതിനെ തുടർന്നാണ് കോപ്ടർ അടിയന്തിരമായി വാരണാസിയിൽ ഇറക്കിയത്.  

വാരണാസി:ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തിരമായി ഇറക്കി. ഹെലികോപ്റ്ററില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് കോപ്ടര്‍ അടിയന്തിരമായി വാരണാസിയില്‍ ഇറക്കിയത്. വാരണാസിയിലെ റിസര്‍വ് പോലീസ് ലൈന്‍ ഗ്രൗണ്ടില്‍ നിന്ന് ലഖ്നൗവിലേക്ക് ഹെലികോപ്റ്റര്‍ പുറപ്പെടുന്നതിനിടെയാണ് സംഭവം.

മുഖ്യമന്ത്രി സര്‍ക്യൂട്ട് ഹൗസില്‍ തിരിച്ചെത്തിയെന്നും മറ്റ് സുരക്ഷാ പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് പ്രാഥമിക വിവരം. അദ്ദേഹം സര്‍ക്കാര്‍ വിമാനത്തില്‍ ഉടന്‍ ലഖ്നൗവിലേക്ക് പുറപ്പെടും എന്നാണ് റിപ്പോര്‍ട്ട്. വാരാണസിയില്‍ നിന്ന് ലഖ്നൗവിലേക്ക് പറന്നുയര്‍ന്നതിന് ശേഷം മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററില്‍ ഒരു പക്ഷി ഇടിക്കുകയായിരുന്നു, അതിനുശേഷം ഇവിടെ പെട്ടെന്ന് അടിയന്തിരമായി ഇറങ്ങേണ്ടി വന്നു. ജില്ലാ മജിസ്ട്രേറ്റ് കൗശല്‍രാജ് ശര്‍മയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

Read more: പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും, സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്പ്പ്

ശനിയാഴ്ച വാരണാസിയില്‍ എത്തിയ മുഖ്യമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനു പിന്നാലെ വികസന പ്രവര്‍ത്തനങ്ങളും ക്രമസമാധാനവും അവലോകനം ചെയ്തിരുന്നു. ഒരു രാത്രി വാരണാസിയില്‍ തങ്ങിയ ശേഷം ഞായറാഴ്ച രാവിലെ ലഖ്‌നൗവിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ശനിയാഴ്ച , ലഖ്‌നൗവില്‍ സ്വാമിത്വ പദ്ധതിക്ക് കീഴിലുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്ക് ആദിത്യനാഥ് ഓണ്‍ലൈന്‍ ഗ്രാമീണ റസിഡന്‍ഷ്യല്‍ രേഖകള്‍ വിതരണം ചെയ്തു. ലോക്ഭവന്‍ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍.

Read more: 'കേരളം മയക്കുമരുന്ന് ഹബ്ബായി മാറുന്നു; വിദ്യാർത്ഥി യുവജന സംഘടനകളിൽ ഏറിയ പങ്കും കുടിയന്മാർ': എംവി ഗോവിന്ദൻ