Asianet News MalayalamAsianet News Malayalam

UP Elections 2022 : ലഖ്നൗവിലെ സ്ഥാനാർത്ഥികളില്ല, മൂന്നാം ഘട്ട പട്ടിക പ്രഖ്യാപിച്ച് ബിജെപി; ആരോപണവുമായി അഖിലേഷ്

എസ് പി വിട്ട് വന്ന അപർണ്ണ യാദവിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിൽ തർക്കം നിലനിൽക്കുകയാണ്. അതിനിടെ, എംപി റീത്താ ബഹുഗുണ ജോഷിയുടെ മകൻ മയങ്ക് ജോഷി എസ്പിയുമായി ചർച്ച നടത്തി. സീറ്റു കിട്ടിയില്ലെങ്കിൽ ബിജെപി വിടുമെന്നാണ് മയങ്കിന്റെ നിലപാട്. 

bjp announces third phase candidate list without lucknow candidates
Author
Delhi, First Published Jan 28, 2022, 3:10 PM IST

ദില്ലി: ലഖ്നൗവിലെ (Lucknow)  സ്ഥാനാർത്ഥികളെ ഉൾപ്പെടുത്താതെ ബിജെപി (BJP)  ഉത്തർപ്രദേശിൽ (UP Elections)  മൂന്നാം ഘട്ട  പട്ടിക പ്രഖ്യാപിച്ചു. 91 സ്ഥാനാർത്ഥികളെക്കൂടിയാണ് ബിജെപി പ്രഖ്യാപിച്ചത്. എസ് പി വിട്ട് വന്ന അപർണ്ണ യാദവിനെ (Aparna Yadav) സ്ഥാനാർത്ഥിയാക്കുന്നതിൽ പാർട്ടിയിൽ തർക്കം നിലനിൽക്കുകയാണ്. 

അതിനിടെ, എംപി റീത്താ ബഹുഗുണ ജോഷിയുടെ മകൻ മയങ്ക് ജോഷി എസ്പിയുമായി ചർച്ച നടത്തി. സീറ്റു കിട്ടിയില്ലെങ്കിൽ ബിജെപി വിടുമെന്നാണ് മയങ്കിന്റെ നിലപാട്. അയോധ്യയിൽ നിലവിലെ എംഎൽഎ വേദ്പ്രകാശ് ഗുപ്ത വീണ്ടും മത്സരിക്കും. 

അതേസമയം, ബിജെപിക്കെതിരെ ആരോപണവുമായി എസ് പി അധ്യക്ഷൻ അഖിലേഷ് യാദവ് രം​ഗത്തെത്തി. ദില്ലിയിൽ നിന്ന് മുസഫർ നഗറിലേക്ക് പോകാൻ തന്നെ അനുവദിക്കുന്നില്ലെന്നാണ് അഖിലേഷ് യാദവ് പറയുന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് തൻ്റെ ഹെലികോപ്റ്റർ അകാരണമായി വൈകിപ്പിക്കുന്നു. ബിജെപി ഗൂഢാലോചനയാണ് പിന്നിലെന്നും അഖിലേഷ് യാദവ് ആരോപിക്കുന്നു. ദില്ലിയിൽ നിന്ന് ഹെലികോപ്റ്റർമാർഗം മുസഫർ നഗറിലെത്താനായിരുന്നു അഖിലേഷിന്റെ പദ്ധതി. 

ധ്രുവീകരണ രാഷ്ട്രീയത്തിനില്ല, ബിജെപിയുമായി സഖ്യത്തിനില്ലെന്ന് ആർഎൽഡി

യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് ആർഎൽഡി നേതാവ് ജയന്ത് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബിജെപിയെ ജനം വെറുക്കുകയാണെന്നും ക‍ർഷകരോഷം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാവുമെന്നും അമിത് ഷാ വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആർ എൽ ഡി അധ്യക്ഷൻ ജയന്ത് ചൗധരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  (കൂടുതൽ വായിക്കാം...)

'ജാട്ട് വിഭാഗവും ബിജെപിയും ഒരുപോലെ മുഗളന്മാരെ നേരിട്ടു'; ജാട്ട് നേതാക്കളെ കണ്ട് അമിത് ഷാ

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് (UP Election 2022) മുന്നോടിയായി കര്‍ഷകര്‍ പ്രതിനിധാനം ചെയ്യുന്ന ജാട്ട് സമുദായത്തെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ (Amit Shah) നീക്കം. ജാട്ട് നേതാക്കളെ കണ്ട് അവരുമായി അമിത് ഷാ സംസാരിക്കുന്ന വീഡിയോ പുറത്തായി. ജാട്ട് വിഭാ​ഗവും ബിജെപിയും മു​ഗളന്മാരെ ഒരുപോലെ നേരിട്ടെന്നാണ് അമിത് ഷാ വീഡിയോയില്‍ പറയുന്നത്. (കൂടുതൽ വായിക്കാം...)

Follow Us:
Download App:
  • android
  • ios