ഇത് റീട്വീറ്റ് ചെയ്താണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റില്‍ ഇതിനെതിരെ ആഞ്ഞടിച്ചത്.

ദില്ലി: ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് ഡെങ് ഷീയോപിംഗിന്‍റെ ചരമദിനത്തില്‍ ആദരാവ് അര്‍പ്പിച്ച് സിപിഐഎം പോണ്ടിച്ചേരി ഘടകം ട്വിറ്റര്‍ പോസ്റ്റിട്ടതിനെതിരെ ബിജെപി രംഗത്ത്. ഇതിനെതിരെ ബിജെപി ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വിമര്‍ശനം വന്നിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സിപിഐഎം പുതുച്ചേരി എന്ന പേജില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫെബ്രുവരി 19, 1997ലാണ് ഡെങ് ഷീയോപിംഗ് അന്തരിച്ചത്. ചൈനയിലെ വിപ്ലവകാരിയായ കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം 1978 മുതല്‍ 89വരെ ചൈനയെ നയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ മവോയ്ക്കൊപ്പം ചേര്‍ന്ന് മാര്‍ക്കിസ്റ്റ് ലെനിനിസ്റ്റ് പാതയിലൂടെ അദ്ദേഹം തന്‍റെ ചിന്തകളാലും, സിദ്ധാന്തങ്ങളുമായി നയിച്ചുവെന്ന് പോസ്റ്റ് പറയുന്നു.

Scroll to load tweet…

ഇത് റീട്വീറ്റ് ചെയ്താണ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍റില്‍ ഇതിനെതിരെ ആഞ്ഞടിച്ചത്. പ്രിയപ്പെട്ട കേരളത്തിനും ബംഗാളിനും, ഇടതുപക്ഷത്തിന്‍റെ പ്രധാനപ്പെട്ട കാര്യം എന്താണെന്ന് വ്യക്തമാണ്, ചൈനയുടെ ഭാഗം കൂടുക. കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് ആദര്‍ശവും, അവരുടെ പക്ഷപാദിത്വവും, സ്വേച്ഛാധിപത്യ പ്രവൃത്തികളും തിരസ്സ്കരിക്കണം. അവര്‍ക്ക് നമ്മുടെ സൈനികരൊടോ, പൗരന്മാരോടൊ ഒരു പ്രതിബദ്ധതയും ഇല്ല - ബിജെപി ട്വീറ്റ് ചെയ്യുന്നു.

Scroll to load tweet…