പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഏഷ്യാനെറ്റ് ന്യൂസിലൂടെ മറുപടി പറയുകയായിരുന്നു സണ്ണി ഡിയോൾ.

ദില്ലി: ആരുടെയും സമ്മർദ്ദത്തിന് വഴങ്ങിയല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതെന്ന് ബോളിവുഡ് നടനും പഞ്ചാബിലെ ബിജെപി സ്ഥാനാർത്ഥിയുമായ സണ്ണി ഡിയോൾ. ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മത്സരിക്കുന്നതെന്ന പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണം തെറ്റെന്നും സണ്ണി ഡിയോൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഏഷ്യാനെറ്റ് ന്യൂസിലൂടെ മറുപടി പറയുകയായിരുന്നു സണ്ണി ഡിയോൾ. കോടികളുടെ കള്ളപ്പണ നിക്ഷേപമുള്ള സണ്ണി ഡിയോൾ ബിജെപിയുടെ ഭീഷണിക്ക് വഴങ്ങിയാണ് മത്സരിക്കുന്നതെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രിയുടെ ആരോപണം.