Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; മധ്യപ്രദേശില്‍ ബിജെപി ജനറല്‍ സെക്രട്ടറിയടക്കം 350 പേര്‍ക്കെതിരെ കേസ്

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി ജനറല്‍ സെക്രട്ടറിയടക്കം 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍.

BJP general secretary and 350 BJP cadres booked in Madhya Pradesh
Author
Bhopal, First Published Jan 5, 2020, 4:25 PM IST

ഭോപ്പാല്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയ ഉള്‍പ്പെടെ 350 പേര്‍ക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. 

വെള്ളിയാഴ്ച ഇന്‍ഡോറില്‍ ബിജെപി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ 'ആര്‍എസ്എസ് നേതാക്കള്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഇന്‍ഡോറിന് തീവെച്ചേനെ' എന്നായിരുന്നു വിജയ് വര്‍ഗീയയുടെ  പ്രസംഗം.  പ്രസംഗത്തെ തുടര്‍ന്ന് തഹസില്‍ദാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കൈലാഷ് വിജയ് വര്‍ഗീയയ്ക്കും 350 പേര്‍ക്കുമെതിരെ കേസെടുത്തതെന്ന് സന്യോഗിതാംഗംജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ നരേന്ദ്രസിംഗ് രഘുവംശി പറഞ്ഞതായി 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തു.

Read More: ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണം; സര്‍ക്കാരിന്‍റെ സമീപനം ഭീരുത്വം വ്യക്തമാക്കുന്നു: പ്രിയങ്ക ഗാന്ധി

അനുമതിയില്ലാതെ യോഗം ചേരല്‍, കലാപത്തിനാഹ്വാനം ചെയ്ത് പ്രകോപനപരമായി പ്രസംഗിക്കല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കാതിരിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios