ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎയിൽ ഭിന്നത രൂക്ഷം. ബിജെപിക്കെതിരെ തുറന്നടിച്ച് അണ്ണാഡിഎംകെ ഡെപ്യൂട്ടി കോർഡിനേറ്റർ. ദ്രാവിഡ പാർട്ടികളെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്ന് കെ പി മുനിസ്വാമി പറഞ്ഞു. ദേശീയ പാർട്ടിയുടെ ശ്രമം വിജയിക്കില്ല. സഖ്യത്തിൽ നിന്ന് കാലുവാരാനാണ് ബിജെപി ശ്രമം. ഇത് അനുവദിക്കരുതെന്നും കെ പി മുനിസ്വാമി പറഞ്ഞു. ഒപിഎസ്സിനെയും ഇപിഎസ്സിനെയും വേദിയിലിരുത്തിയാണ് മുനിസ്വാമിയുടെ പരാമർശം.