Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം; ബിജെപി നേതാവ് അടക്കം 20 പേര്‍ക്കെതിരെ കേസ്

പാനപുര്‍ വില്ലേജില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അവിടെ എത്തി മത്സരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ബാരാബങ്കി എസ്പി അരവിന്ദ് ചതുര്‍വേദി

bjp leader and 19 others booked for organizing cricket match
Author
Barabanki, First Published Apr 23, 2020, 3:27 PM IST

ലക്നൗ: കൊവിഡ് 19 വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്‍റെ നിര്‍ദേശങ്ങള്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചവര്‍ക്കെതിരെ കേസ്. ബിജെപി നേതാവ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ കേസെടുത്തത്. ബാരാബങ്കിയിലെ പാനപുര്‍ വില്ലേജില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് അവിടെ എത്തി മത്സരം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ബാരാബങ്കി എസ്പി അരവിന്ദ് ചതുര്‍വേദി അറിയിച്ചു. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ബിജെപി നേതാവ് സുധീര്‍ സിംഗിനെതിരെയും കേസുണ്ട്. എപ്പിഡമെക് ആക്ട് പ്രകാരമാണ് കേസ്. സുധീറിനെ കൂടാതെ ഇയാളുടെ കുടുംബാംങ്ങളായ ചിലര്‍ക്കെതിരെയും ഗ്രാമത്തിലുള്ള മറ്റ് ചിലര്‍ക്കെതിരെയുമാണ് കേസ്.

അതേസമയം, ബാരാബങ്കിയില്‍ കൊവിഡ് ബാധിച്ചയാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നിലവില്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ ഇല്ലാത്ത യുപിയിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി. എങ്കിലും, കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും പ്രദേശത്ത് പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. 

'മരിക്കുന്നതിന് മുമ്പ് സ്വന്തം കുഞ്ഞിനെ മാറോടടക്കിയ കൊവിഡ് രോഗി'; വേദനിപ്പിക്കുന്ന ആ ചിത്രത്തിന് പിന്നില്‍

കൊവി‍ഡ് പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം മോദിയെ പ്രകീര്‍ത്തിക്കുന്നുവെന്ന് അമിത് ഷാ

Follow Us:
Download App:
  • android
  • ios