ഭീകരര്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ബിജെപി സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് മോശപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുവെന്ന് ശ്രീകാന്ത് ശര്‍മ ട്വീറ്റ് ചെയ്തു
പാറ്റ്ന: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം ചൂടുപിടിക്കുമ്പോള്‍ പാര്‍ട്ടികള്‍ തമ്മിലുള്ള വ്യക്തിപരമായ ആക്ഷേപങ്ങളും വര്‍ധിക്കുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നപുംസകമെന്ന് വിളിച്ച് ഉത്തര്‍പ്രദേശ് മന്ത്രി ആക്ഷേപിച്ചപ്പോള്‍ അതേ മാര്‍ഗത്തില്‍ മോദിക്കെതിരെ തിരിഞ്ഞാണ് ആര്‍ജെഡി തിരിച്ചടിച്ചത്.
കഴിഞ്ഞ 22നാണ് ബിജെപി നേതാവും യുപി മന്ത്രിയുമായ ശ്രീകാന്ത് ശര്‍മ രാഹുലിനെ നപുംസകമെന്ന് വിളിച്ച് ആക്ഷേപിച്ചത്. ഭീകരര്‍ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ലോകം മുഴുവന്‍ ബിജെപി സര്‍ക്കാരിനൊപ്പം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് മോശപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്ന് ശ്രീകാന്ത് ശര്‍മ ട്വീറ്റ് ചെയ്തു.
തീവ്രവാദത്തിന് എതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ തളര്‍ത്താന്‍ നപുംസകമായ രാഹുല്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ നാണക്കേടാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിന് മറുപടിയുമായി ഇന്ന് ബീഹാറില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലുള്ള ആര്‍ജെഡിയാണ് രംഗത്ത് വന്നത്.
നരേന്ദ്ര മോദി നപുംസകമല്ലെന്ന് ബിജെപിക്ക് എങ്ങനെ അറിയാമെന്നാണ് ആര്‍ജെഡിയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്ന് ട്വീറ്റ് വന്നത്. പരസ്പരം മോശം വാക്കുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ആക്ഷേപങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്.
