ശ്രീനഗര്‍: ജമ്മു കശ്മീരിൽ ബിജെപി നേതാവിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. കശ്മീരിലെ ബാരമുള്ളയിൽ നിന്നാണ് ബിജെപി പ്രാദേശിക നേതാവായ മെഹ്രാജ് ദിൻ മല്ലയെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹത്തിനായി സംയുക്ത സേന പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

കഴിഞ്ഞ ആഴ്ച  ബിജെപി നേതാവായിരുന്ന ഷെയ്ഖ് വസീം ബാരിയെയെയും രണ്ട് കുടുംബാംഗങ്ങളെയും തീവ്രവാദികൾ വധിച്ചിരുന്നു. കശ്മീരിലെ ബിജെപി നേതാക്കൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കെയാണ് ബാരമുള്ളയിലെ നേതാവിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്.