കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. 

മുംബൈ: വേണമെങ്കില്‍ ശിവസേനയുടെ ഹെഡ് ഓഫിസ് ഇടിച്ചുതകര്‍ക്കുമെന്ന് ബിജെപി എംഎല്‍എ പ്രസാദ് ലാഡിന്റെ പരാമര്‍ശത്തിന് മറുപടിയുമായി ശിവസേന നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. ഭീഷണിപ്പെടുത്തുന്ന ഭാഷ അംഗീകരിക്കില്ലെന്നും തക്കതായ മറുപടി നല്‍കുമെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ''ഞങ്ങളെ ഭീഷണിപ്പെടുത്തുന്ന ഭാഷ ആരും സംസാരിക്കരുത്. ഞങ്ങള്‍ തിരിച്ചടിച്ചാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പോലും സാധിക്കില്ല''-അദ്ദേഹം പറഞ്ഞു. ധപട് സെ ദാര്‍ നഹീ ലഗ്താ(അടി കിട്ടുമെന്ന ഭയമേ ഇല്ല) ദബാങ് സിനിമയിലെ ഹിറ്റ് ഡയലോഗും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് ബിജെപി എംഎല്‍എ പ്രസാദ് ലാഡ് ശിവസേനക്കെതിരെ രംഗത്തെത്തിയത്. ആവശ്യമെങ്കില്‍ സെന്‍ട്രല്‍ മുംബൈയിലെ ശിവസേന ഭവന്‍ തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, പരാമര്‍ശത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ചാല്‍സ് പുനര്‍വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാല്‍സ് പുനര്‍ വികസന പദ്ധതി മഹാരാഷ്ട്ര സംസ്‌കാരം സംരക്ഷിക്കുന്നതാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍സിപി നേതാവ് ശരദ് പവാറും പങ്കെടുത്തു. കൊവിഡ് നിന്ത്രണത്തില്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാറിനെ അഭിനന്ദിച്ച് രംഗത്തെത്തി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona