Asianet News MalayalamAsianet News Malayalam

പ്രിയങ്കയുടെ വസ്ത്രത്തില്‍ പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു; നടപടി വേണമെന്ന് ബിജെപി നേതാവ്

ഹാഥ്‌റസിലേക്കുള്ള യാത്രമധ്യേയാണ് ദില്ലി-യുപി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ പിടിച്ചത്. 

BJP Leader urges to Yogi take action against police officer who Manhandling Priyanka Gandhi
Author
New Delhi, First Published Oct 5, 2020, 11:56 AM IST

ലഖ്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപ്പിടിച്ച പൊലീസുകാരനെതിരെ കടുത്ത നടപടി വേണനെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് രംഗത്ത്. മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗാണ് പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയത്. ഹാഥ്‌റസിലേക്കുള്ള യാത്രമധ്യേയാണ് ദില്ലി-യുപി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് പ്രിയങ്കയുടെ കുപ്പായത്തില്‍ പിടിച്ചത്. 

'ഒരു പുരുഷ പൊലീസുദ്യോഗസ്ഥന് വനിതയായ രാഷ്ട്രീയ നേതാവിന്റെ വസ്ത്രത്തില്‍ കുത്തിപ്പിടിക്കാന്‍ എങ്ങനെ ധൈര്യം വന്നു. ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിശ്വസിക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരനെതിരെ നടപടിയെടുക്കണം'-ചിത്ര ട്വീറ്റ് ചെയ്തു.

ചിത്ര സഹിതമാണ് ചിത്ര ട്വീറ്റ് ചെയ്തത്. ചിത്രക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ചിത്ര വാഗ് പാര്‍ട്ടി മാറിയെങ്കിലും സംസ്‌കാരം മറന്നില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. എന്‍സിപിയിലായിരുന്ന ചിത്ര കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19കാരിയായ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴിയായിരുന്നു പ്രിയങ്കയെയും രാഹുലിനെയും പൊലീസ് തടഞ്ഞത്.
 

Follow Us:
Download App:
  • android
  • ios