Asianet News MalayalamAsianet News Malayalam

മോദിയും ഡോവലും പരാജയപ്പെട്ടിടത്ത് ഇടപെട്ടത് ഷാരൂഖ് ഖാൻ, ഷാരൂഖിൻ്റെ സഹായം തേടിയത് മോദിയെന്നും സുബ്രമണ്യൻ സ്വാമി

നാവികരെ വിട്ടയച്ചത് യാത്രയ്ക്ക് മുമ്പുള്ള പ്രസ്താവനയിൽ മോദി പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്

BJP Leder against PM Modi Subramanian Swamy says Modi should take Shah Rukh Khan to Qatar asd
Author
First Published Feb 13, 2024, 3:44 PM IST

ദില്ലി: ഖത്തറിലെ മുൻ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് സുബ്രമണ്യൻ സ്വാമി. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നും സ്വാമി എക്സിൽ കുറിച്ചു. ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും കൊണ്ടു പോകണമെന്നും സ്വാമി ആവശ്യപ്പെട്ടു.

സ്വപ്നംപോലൊരു സൗധം, ഇനി സ്വപ്നമല്ല! കറപുരളാത്ത നേതാവിന് നൽകിയ വാക്ക്, പാച്ചേനിയോട് അത്രമേൽ സ്നേഹം; കൈവിട്ടില്ല

അതേസമയം സ്വാമിയുടെ പ്രസ്താവനയോട് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു എ ഇയിലേക്ക് തിരിക്കും മുമ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ ഖത്തർ അമിർ തമീം ബിൻ ഹമദ് അൽതാനിയുടെ നേതൃത്വത്തെ മോദി പുകഴ്ത്തുക മാത്രമാണുണ്ടായത്. അമിറിന്‍റെ നേതൃത്വം ഖത്തറിനെ വലിയ വളർച്ചയിലേക്ക് നയിച്ചുവെന്ന് മോദി പറഞ്ഞു. നാളെ വൈകിട്ട് മോദി ഖത്തർ അമിറിനെ കാണും.

നാവികരെ വിട്ടയച്ചത് യാത്രയ്ക്ക് മുമ്പുള്ള പ്രസ്താവനയിൽ മോദി പരാമർശിച്ചില്ലെന്നതും ശ്രദ്ധേയമാണ്. യു എ ഇ സന്ദർശനത്തിന് ഇന്ന് രാവിലെ പതിനൊന്നരയ്ക്കാണ് മോദി ദില്ലിയിൽ നിന്ന് തിരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതേസമയം സുബ്രമണ്യൻ സ്വാമിയുടെ വാദം തള്ളി പിന്നാലെ ഷാരൂഖ് ഖാൻ തന്നെ രംഗത്തെത്തി. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. തനിക്ക് ഈ നീക്കങ്ങളിൽ പങ്കാളിത്തം ഇല്ലെന്നുമായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം.

ഷാരൂഖ് ഖാന്‍റെ പ്രതികരണം ഇങ്ങനെ

ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന വാർത്തകൾ പൂർണമായും ബോളിവുഡ് താരം ഷാരൂഖ് ഖാൻ  തള്ളിക്കളഞ്ഞു. താൻ അങ്ങനെയൊരു ഇടപെടൽ നടത്തിയിട്ടില്ലെന്നാണ് ഖാൻ പറ‍ഞ്ഞത്. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണ്. അവരത് നല്ല നിലയിൽ തന്നെ ചെയ്യുന്നുണ്ടാകും. എന്തായാലും തനിക്ക് ഇതുമായി ഒരു ബന്ധവുമില്ല.  ഖത്തറിൽ ഇന്ത്യൻ നാവികരെ വിട്ടയച്ച നീക്കങ്ങളിൽ തനിക്ക് ഒരു പങ്കാളിത്തവും ഇല്ലെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി. ഖത്തറിലെ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനാണെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രതികരണത്തോടെയാ താരം പ്രതികരിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios