Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ തെലങ്കാന അധ്യക്ഷൻ കസ്റ്റഡ‍ിയിൽ; പ്രതികാര നടപടിയെന്ന് ബിജെപി   

നൂപുർ ശർമ്മയെ പിന്തുണച്ചുള്ള പ്രസ്താവനയ്ക്കും പ്രവാചകന് എതിരായ പ്രസ്താവനയ്ക്കും പിന്നാലെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി.

bjp mla from telangana arrested for repeating Nupur Sharma s comments on Prophet   
Author
Hyderabad, First Published Aug 23, 2022, 11:50 AM IST

ഹൈദരാബാദ് : തെലങ്കാനയിൽ നൂപുർ ശർമ്മയെ പിന്തുണച്ച് പ്രവാചക നിന്ദാ പരാമ‍ര്‍ശം നടത്തിയ എംഎൽഎ അറസ്റ്റിൽ. മുസ്ലിം സമുദായ സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് മുതിര്‍ന്ന ബിജെപി നേതാവും എംഎൽഎയുമായ ടി രാജാസിങ്ങിനെതെ ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തത്.

യൂടുബ് ചാനലിലൂടെ പ്രവാചകനും മുസ്ലീം സമുദായത്തിനുമെതിരെ രാജാ സിങ്ങ് പ്രസ്താവന നടത്തിയിരുന്നു. നേരത്തെ പ്രവാചക വിരുദ്ധ പരാമ‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണയ്ക്കുന്ന പരാമര്‍ശങ്ങളും രാജാ സിങ്ങ് നടത്തി. ഇതോടെ, പ്രവാചകനെതിരെ അപകീർത്തി പരാമർശം നടത്തിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തി. ഹൈദരാബാദ് പൊലീസ് കമ്മീഷ്ണര്‍ ഓഫീസും പ്രതിഷേധക്കാ‍ര്‍ ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഹൈദാരാബാദില്‍ ബിജെപി പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന രാജാ സിങ്ങിനെ ഹൈദരബാദ് പൊലീസ് അറസ്റ്റ് ചെയ്തത്. മതവിശ്വാസം വ്രണപ്പെടുത്തിയതിനാണ് കേസ് എടുത്തത്. പ്രതിഷേധവുമായി തെരുവിലിറങ്ങിയ ബിജെപി പ്രവര്‍ത്തകരും കസ്റ്റഡിയിലായി

read more  നുപുർ ശർമയെ കൊല്ലാനെത്തിയ ആൾ പിടിയിൽ, പാക് സ്വദേശി പിടിയിലായത് രാജസ്ഥാനിൽ

എംഎൽഎയുടെ അറസ്റ്റിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ബണ്ഡി സഞ്ജയ് കുമാറിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയുടെ വീട്ടിലേക്ക് നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എംഎൽഎയുടെ അറസ്റ്റും നേതാക്കൾക്കെതിരായ നീക്കവും പ്രതികാര നടപടിയെന്ന് ബിജെപി പ്രതികരിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു പകവീട്ടുകയാണെന്നും തിരിച്ചടിയുണ്ടാകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി. 

read more നൂപുർ ശർമയെ 'നീതിക്ക് മുന്നിൽ കൊണ്ടുവരണം'; വീണ്ടും ഭീഷണിയുമായി അൽഖ്വയ്ദ

മണിക്കൂറുകള്‍ക്കകം ടിആര്‍എസ് അനുയായികളായ വ്യവസായികളുടെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് തുടങ്ങി. കെസിആറിന്‍റെ അടുപ്പക്കാരനായ സുരേഷ് ചുക്കപ്പള്ളിയുടെ ഫിയോണിക്സ് ഗ്രൂപ്പിലും റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലുമാണ് പരിശോധന നടന്നത്. 

read more  പ്രവാചക നിന്ദ: അറസ്റ്റിന് പിന്നാലെ എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിജെപി

Latest Videos
Follow Us:
Download App:
  • android
  • ios