Asianet News MalayalamAsianet News Malayalam

നാലാമത്തെ എംഎല്‍എയും തൃണമൂലില്‍; ബിജെപിക്ക് തിരിച്ചടി

നാലാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ ബംഗാളില്‍ ബിജെപിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി.
 

BJP MLA quits, joins TMC
Author
Kolkata, First Published Sep 5, 2021, 10:19 AM IST

കൊല്‍ക്കത്ത: നാലാമത്തെ ബിജെപി എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കാളിയാഗഞ്ച് എംഎല്‍എ സൗമന്‍ റോയ് ആണ് ശനിയാഴ്ച തൃണമൂല്‍ ജനറല്‍ സെക്രട്ടറി പാര്‍ത്ഥ ചാറ്റര്‍ജിയുടെ സാന്നിധ്യത്തില്‍ ബിജെപി വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്നത്. നാലാമത്തെ ബിജെപി എംഎല്‍എയാണ് തൃണമൂലില്‍ ചേര്‍ന്നത്. ഇതോടെ ബംഗാളില്‍ ബിജെപിയുടെ അംഗസംഖ്യ 71 ആയി ചുരുങ്ങി. മുകുള്‍ റോയി, തന്മോയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരാണ് നേരത്തെ ബിജെപി വിട്ട് തൃണമൂലില്‍ ചേര്‍ന്നത്.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് മുകുള്‍ റോയിയുടെ വിശ്വസ്തനായിരുന്ന സൗമന്‍ ബിജെപിയില്‍ ചേര്‍ന്നത്. തൃണമൂല്‍ വിട്ടതിന് ശേഷവും തന്റെ മനസ്സ് പാര്‍ട്ടിയോടൊപ്പമായിരുന്നെന്നും ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയം സ്വീകരിച്ചിട്ടില്ലെന്നും സൗമന്‍ റോയ് പറഞ്ഞു. മമതാ സര്‍ക്കാറിന്റെ വികസന നയത്തിന്റെ ഭാഗമാകണം. ബിജെപി ബംഗാള്‍ സംസ്‌കാരത്തിന് യോജിച്ച പാര്‍ട്ടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios