യുപിയില്‍ പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചതിന് പിന്നാലെ വീണ്ടും നാടകീയ സംഭവങ്ങള്‍.
ലക്നൗ: യുപിയില്‍ പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിനെ ചൊല്ലി ബിജെപി എംപിയും എംഎല്‍എയും തമ്മിലടിച്ചതിന് പിന്നാലെ വീണ്ടും നാടകീയ സംഭവങ്ങള്‍. എംഎല്‍എയെ മര്‍ദ്ദിച്ച ബിജെപി എംപി ശരദ് ത്രിപാതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എ രാകേഷ് സിങ് ബാഗേലും പ്രവര്‍ത്തകരും ജില്ലാ മജിസ്ട്രേറ്റ് ഓഫീസിനു മുമ്പില്‍ കുത്തിയിരിക്കുകയാണ്. എംഎല്‍എയ്ക്കൊപ്പം നിരവധി പ്രവര്‍ത്തകരും സമരത്തിനെത്തിയിട്ടുണ്ട്.
എംപിയെ അറസ്റ്റ് ചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് എംഎല്‍എ അറിയിച്ചിരിക്കുന്നത്. യുപിയിലെ ബിജെപിക്ക് നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടുവെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. നേരത്തെ ഇരുരവരും തമ്മില്‍ ചെരുപ്പൂരി തമ്മിലടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
സന്ദ് കബീര്‍ നഗറിലെ എംഎല്‍എ ശരദ് ത്രിപാതിയും ജബല്‍പൂര്‍ എംപി രാകേഷ് സിങ്ങും യോഗത്തിനിടെ തമ്മിലടിക്കുകായിരുന്നു. ഉത്തര്‍പ്രദേശിലെ ഒരു പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.
ആദ്യം പരസ്പരം വാഗ്‍വാദത്തില്‍ തുടങ്ങി തമ്മിലടിയില്‍ കലാശിക്കുകായിയരുന്നു. സംസാരിക്കുന്നതിനിടെ എംഎല്‍എ ശരദ് ത്രിപാദിയാണ് ചെരുപ്പൂരി ആദ്യം അടിച്ചത് തുടര്‍ന്ന് എംപിയും തിരിച്ചടിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.
"
