പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടവില്‍ ബിജെപി എംപിയും എംല്‍എയും ചെരുപ്പൂരി തമ്മിലടിച്ചു. 

ലക്നൗ: പുതിയ പദ്ധതിയുടെ ശിലാഫലകത്തിലെ പേരിന്‍റെ സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടവില്‍ ബിജെപി എംപിയും എംല്‍എയും ചെരുപ്പൂരി തമ്മിലടിച്ചു. സന്ദ് കബീര്‍ നഗറിലെ എംഎല്‍എ ശരദ് ത്രിപാതിയും ജബല്‍പൂര്‍ എംപി രാകേഷ് സിങ്ങുമാണ് യോഗത്തിനിടെ തമ്മിലടിച്ചത്. 

ഉത്തര്‍പ്രദേശിലെ ഒരു പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. ആദ്യം പരസ്പരം വാഗ്‍വാദത്തില്‍ തുടങ്ങി തമ്മിലടിയില്‍ കലാശിക്കുകായിയരുന്നു. സംസാരിക്കുന്നതിനിടെ എംഎല്‍എ ശരദ് ത്രിപാദിയാണ് ചെരുപ്പൂരി ആദ്യം അടിച്ചത് തുടര്‍ന്ന് എംപിയും തിരിച്ചടിച്ചു. പൊലീസ് ഉദ്യോഗസ്ഥരും മറ്റ് നേതാക്കളും ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

"