Asianet News MalayalamAsianet News Malayalam

പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം; ആർജെഡിക്ക് മറുപടിയുമായി ബിജെപി, വിമർശിച്ച് ഒവൈസി

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ആർജെഡിയുടെ നിലപാടിനെ വിമർശിച്ചു. ഇത്തരമൊരു വിമർശനം ഉചിതമല്ലെന്ന് ഒവൈസി പറഞ്ഞു.

BJP reply to rjd on new parliament compare to coffin prm
Author
First Published May 28, 2023, 5:03 PM IST

ദില്ലി: പുതിയ പാർലമെന്റ് കെട്ടിടം ശവപ്പെട്ടിയുടെ ആകൃതിയിലാണെന്ന് ട്വീറ്റ് ചെയ്ത ആർജെഡിക്ക് മറുപടിയുമായി ബിജെപി. ട്വീറ്റ് ചെയ്തവർക്കെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽകുമാർ മോദി ആവശ്യപ്പെ‌ട്ടു. ഇതിനേക്കാൾ വലിയ ദൗർഭാഗ്യം വരാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർജെഡി എല്ലാ സീമകളും ലംഘിച്ചു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിച്ചത്. എല്ലാ പാർട്ടിയുടെയും ജനപ്രതിനിധികൾ ഇരിക്കേണ്ട മന്ദിരമാണ്. ഇനി മുതൽ ആർജെഡി അം​ഗങ്ങൾ പാർലമെന്റ് ബഹിഷ്കരിക്കുമോ ? ആർജെഡി എംപിമാർ ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നും രാജിവയ്ക്കുമോയെന്നും ശവപ്പെട്ടിയുടെ ചിത്രം ഉപയോഗിച്ചത് ആർജെഡിയുടെ മനോനിലയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ആർജെഡിയുടെ നിലപാടിനെ വിമർശിച്ചു. ഇത്തരമൊരു വിമർശനം ഉചിതമല്ലെന്ന് ഒവൈസി പറഞ്ഞു. ആർജെഡിക്ക് കാര്യങ്ങൾ അറിയില്ല. പഴയ പാർലമെന്റിന് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് പോലും ലഭ്യമായിരുന്നില്ല. പുതിയ പാർലമെന്റിനെ ശവപ്പെട്ടിയുമായി താരതമ്യം ചെയ്തത് ശരിയായില്ല. എന്തെല്ലാം വിമർശനങ്ങൾ ഉന്നയിക്കാമായിരുന്നു. എന്നാൽ ഈ രീതിയിൽ വിമർശിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. 

'ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്'; വിവാദ ട്വീറ്റുമായി ആർജെഡി

ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിനെന്നാണ് ആർജെഡിയുടെ വിമർശനം. ശവപ്പെട്ടിയുടെയും പുതിയ പാര്‍ലമെന്‍റിന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ച ട്വീറ്റില്‍ ഇത് എന്താണെന്നാണ് ആര്‍ജെഡിയുടെ ചോദ്യം. തെക്കേ ഇന്ത്യയിലെ തീവ്രനിലപാടുള്ള ബ്രാഹ്മണ സംഘത്തെ വച്ച് മോദി ഉദ്ഘാടനം നടത്തിയെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു.

Follow Us:
Download App:
  • android
  • ios