സാമുദായിക സ്പര്‍ദ ഉണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയതിനാണ് അറസ്റ്റ് എന്ന് ദില്ലി പൊലീസ് അറിയിച്ചു...

ദില്ലി: ബിജെപി നേതാവ് അശ്വനി ഉപാദ്ധ്യായെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് കാലത്തെ നിയമങ്ങൾ റദ്ദാക്കി, രാജ്യത്ത് ഏകീകൃത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തര്‍മന്ദിറിൽ നടന്ന പ്രകടനത്തിൽ പ്രകോപന മുദ്രാവാക്യം മുഴക്കിയ കേസിനാണ് അറസ്റ്റ്. അശ്വനി ഉപാദ്ധ്യായയ്ക്ക് പുറമെ നാല് പേരെക്കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Add Asianetnews as a Preferred SourcegooglePreferred

സാമുദായിക സ്പര്‍ധ ഉണ്ടാക്കുന്ന മുദ്രാവാക്യം മുഴക്കിയതിനാണ് അറസ്റ്റ് എന്ന് ദില്ലി പൊലീസ് അറിയിച്ചു. ദില്ലി ബിജെപിയുടെ മുൻ വക്താവ് കൂടിയാണ് അശ്വനി ഉപാദ്ധ്യായ. അനുമതിയില്ലാതെയാണ് അശ്വനി ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പ്രകടനം നടന്നതെന്നും ദില്ലി പൊലീസ് അറിയിച്ചു.