'തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് ഉറപ്പ് നൽകിയിട്ടുണ്ട്, ഇനി എന്നാണ് ബിഹാറിൽ വീണ്ടും ജംഗിൾ രാജ് കൊണ്ടുവരികയെന്ന് മാത്രം അറിഞ്ഞാൽ മതി'

ദില്ലി : ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അമിത്ഷാ. നിതീഷ് കുമാറിന് മുന്നിൽ എൻഡിഎയുടെ വാതിൽ എന്നന്നേക്കുമായി അടഞ്ഞെന്ന് വെസ്റ്റ് ചെംപാരനിൽ നടത്തിയ റാലിയിൽ അമിത് ഷാ പറഞ്ഞു. വർഷങ്ങളായി നിതീഷ് കുമാർ ആയാറാം ഗായാറാം കളിക്കുകയാണ്. തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കുമെന്ന് നിതീഷ് ഉറപ്പ് നൽകിയിട്ടുണ്ട്. ഇനി എന്നാണ് ബിഹാറിൽ വീണ്ടും ജംഗിൾ രാജ് കൊണ്ടുവരികയെന്ന് മാത്രം അറിഞ്ഞാൽ മതി. ആർജെഡി - ജെഡിയു അവിശുദ്ദ സഖ്യം എണ്ണയും വെള്ളവുംപോലെ ഒരിക്കലും തമ്മിൽ ചേരാത്തതാണെന്നും ഷാ പറഞ്ഞു. 

Read More : 'കേന്ദ്രത്തിന്റെ ഡിഎൻഎ പാവപ്പെട്ടവർക്കെതിര്'; ബിജെപിയെ താഴെയിറക്കാൻ സഖ്യമുണ്ടാക്കുമെന്ന് മല്ലികാർജുൻ ഖർഗെ