ഗ്രേറ്റർ തിപ്ര ലാന്റ് എന്ന പ്രത്യേക സംസ്ഥാന പദവിയാണ് തിപ്ര മോതയുടെ  ആവശ്യം. നിലവിൽ ത്രിപുരയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി തിപ്ര മോത മാറിയിരിക്കുകയാണ്. 

ദില്ലി : ത്രിപുരയിൽ തിപ്ര മോതയുമായി സഖ്യ നീക്കത്തിനൊരുങ്ങി ബിജെപി. തിപ്ര മോത പാർട്ടിയെ ബിജെപി ചർച്ചക്ക് വിളിച്ചു. ത്രിപുരയിലെ ഗോത്ര മേഖലകളിലെ വികസനത്തിലാണ് ചർച്ച. എന്നാൽ സംസ്ഥാനം വിഭജിക്കാൻ ആകില്ലെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അതേസമയം തങ്ങൾ മുന്നോട്ടുവച്ച ഉപാധികൾ തിപ്ര മോത ആവർത്തിച്ചു. ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിച്ചാൽ സഹകരിക്കും. എന്നാൽ ഭരണഘടനാപരമായി ആവശ്യം പരിഹരിക്കണമെന്നതാണ് പാർട്ടി നിലപാട്. പദവികൾ വാഗ്ദാനം ചെയ്യുന്നതുകൊണ്ട് വഴങ്ങില്ല എന്നും പ്രദ്യുത് ദേബ് ബർമൻ വ്യക്തമാക്കി. ഗ്രേറ്റർ തിപ്ര ലാന്റ് എന്ന പ്രത്യേക സംസ്ഥാന പദവിയാണ് തിപ്ര മോതയുടെ ആവശ്യം. നിലവിൽ ത്രിപുരയിലെ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായി തിപ്ര മോത മാറിയിരിക്കുകയാണ്. 

Read More : ബ്രഹ്മപുരം പുകയിൽ മുങ്ങി കൊച്ചി: വിവിധ പ്രദേശങ്ങളിൽ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; ഏഴാം ക്ലാസ് വരെ മാത്രം!