Asianet News MalayalamAsianet News Malayalam

നിർത്തിയിട്ട കാറിൽ നിന്നും വോട്ടർമാർക്ക് പണം വിതരണം, രഹസ്യവിവരം, ബിജെപി പ്രവർത്തകൻ കോയമ്പത്തൂരിൽ പിടിയിൽ

സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി  വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

bjp worker arrested with rs 81000 in Coimbatore While distributing cash for vote
Author
First Published Apr 18, 2024, 12:19 PM IST

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ബിജെപി പ്രവർത്തകന്റെ പക്കൽ നിന്നും 81,000 രൂപ തെരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചെടുത്തു. പുലുവാപ്പെട്ടി സ്വദേശി ജ്യോതിമണിയുടെ കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. ചായക്കടയ്ക്ക് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ വച്ച് വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പണം പേരൂർ തഹസീൽദാർ ഓഫീസിലേക്ക് മാറ്റി. 

സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയാണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി  വോട്ടർമാർക്ക് ഒരു പൈസ പോലും കൊടുക്കില്ലെന്ന് അണ്ണാമലൈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു. ഇതിനിടെയാണ് ബിജെപി പ്രവർത്തകനെ പണം വിതരണം ചെയ്യുന്നതിനിടെ പിടികൂടിയത്. ചെന്നൈയിൽ ട്രെയിനിൽ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുമായി കഴിഞ്ഞ ദിവസം ബിജെപി പ്രവർത്തകനെ പിടികൂടിയിരുന്നു. ചെന്നൈയിലെ ബിജെപി സ്ഥാനാര്‍ത്ഥി നൈനാർ നാഗേന്ദ്രന്റെ വിശ്വസ്തനായ ബിജെപി പ്രവര്‍ത്തകന്റെ കയ്യിൽ നിന്നും 4 കോടി പിടിച്ചത്. 

മകന് വോട്ട് നൽകേണ്ട, അനുഗ്രഹം നൽകൂ, എ കെ ആന്‍റണിയോട് രാജ്നാഥ് സിംഗിന്‍റെ അഭ്യര്‍ത്ഥന

 

 

Follow Us:
Download App:
  • android
  • ios