മിഡ്‌നാപൂർ: പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ പിംഗളയ്ക്കടുത്ത് നാരംഗ ദിഗി ഗ്രാമത്തിൽ ബിജെപി പ്രവർത്തകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഇദ്ദേഹത്തെ കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു.

പിന്റു മന്ന എന്ന 19കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ അംഗത്വമെടുത്ത പിന്റു പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിരുന്നു. ഞായറാഴ്ച വീടിനോട് ചേർന്ന പുളിമരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുഖം തുണികൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു. സ്ത്രീയടക്കം ആറ് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം.