Asianet News MalayalamAsianet News Malayalam

​'ഗതാ​ഗതതടസ്സമല്ല ഞങ്ങളുടെ ലക്ഷ്യം', പ്രതിഷേധത്തിൽ വലഞ്ഞ പൊതുജനത്തോട് മാപ്പ് പറഞ്ഞ് കർഷകർ

ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്...

Blocking roads not our aim, apologize to general public
Author
Delhi, First Published Dec 14, 2020, 10:26 PM IST

ദില്ലി:  കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പ് ചോദിച്ച് പ്രതിഷേധക്കാരുടെ സംഘടനയായ സംങ്ക്യുക്ത കിസാൻ മോർച്ച. കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി 40 ലേറെ കർഷക സംഘടനകളാണ കേന്ദ്ര കാർഷിക നിയമത്തിനെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത്. 

ദില്ലിയിലെ സിംഘു, ​ഗാസിപൂർ, തിക്രി അതിർത്തികളിലാണ് കർഷകർ പ്രതിഷേധിക്കുന്നത്. ഇപ്പോൾ രാജസ്ഥാൻ, ഹരിയാന അതിർത്തികൾ ചേരുന്നിടവും അടച്ചിരിക്കുകയാണ്. ഈ പ്രദേശങ്ങളിലാണ് കഴിഞ്ഞ മൂന്ന് ആഴ്ചയായി പ്രതിഷേധകർ ധർണ്ണ നടത്തുന്നത്. റോഡുകൾ അടച്ചതോടെ ഏറെ ബുദ്ധിമുട്ടിയാണ് പൊതുജനം സഞ്ചരിക്കുന്നത്. ഇതിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് കർഷകർ. അച്ചടിച്ച പത്രികയിലൂടെയാണ് ഇവർ തങ്ങളുടെ ഖേദ പ്രകടനം ജനങ്ങളെ അറിയിച്ചത്. 

ഞങ്ങൾ കർഷകരാണ്. അന്നദാദാക്കളെന്നാണ് ഞങ്ങളെ വിളിക്കുന്നത് ഈ പുതിയ നിയമങ്ങൾ ഞങ്ങൾക്കുള്ള സമ്മാനമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഇത് സമ്മാനമല്ല, ഞങ്ങൾക്കുള്ള ശിക്ഷയാണെന്നാണ് ഞങ്ങൾ പറയുന്നത്. ഞങ്ങൾക്ക് സമ്മാനം നൽകണമെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ ഞങ്ങളുടെ ഉത്പന്നങ്ങൾക്ക് കൃത്യമായ വില നൽകൂ. - പത്രികയിൽ പറയുന്നു. 

റോഡുകൾ തടസ്സപ്പെടുത്തി, ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. ഞങ്ങൾ ഒരാവശ്യത്തിന് വേണ്ടിയാണ് ഇവിടെ ഇരിക്കുന്നത്. ഞങ്ങളുടെ പ്രക്ഷോഭം നിങ്ങൾക്ക് വേദനയുണ്ടാക്കുന്നുവെങ്കിൽ ഞങ്ങൾ മാപ്പ് ചോദിക്കുന്നു.  - പത്രികയിൽ കൂട്ടിച്ചേർത്തിരിക്കുന്നു. 

ഇത് മാത്രമാണ് ഞങ്ങൾക്ക് ദില്ലിയിലെത്തി, പ്രധാനമന്ത്രിയോട് പറയാനുള്ളത്. എന്നാൽ ഞങ്ങളോട് സംസാരിക്കുന്നതായി ഭാവിക്കുന്ന സർക്കാർ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ല- എന്നും പത്രികയിൽ കർഷകർ ആരോപിക്കുന്നു. 

Follow Us:
Download App:
  • android
  • ios