മുംബൈ:  താമസിക്കുന്ന കെട്ടിടം അനധികൃതമായി ഹോട്ടലാക്കി മാറ്റിയ സംഭവത്തിൽ ബോളിവുഡ് നടൻ സോനു സൂദിനെതിരെ കേസ്.  മുംബൈയിലെ ജുഹുവിലെ ആറ് നില കെട്ടിടമാണ് ഹോട്ടലാക്കി മാറ്റിയത്. സംഭവത്തിൽ ലഭിച്ച പരാതിയിൽ പൊലീസ് കേസെടുത്തു. ഇതേ കെട്ടിടം നേരത്തേ കൊവിഡ് ആരംഭത്തിൽ മെഡിക്കൽ ഉദ്യോ​ഗസ്ഥർക്കായി ക്വാറന്റീൻ സെന്ററാക്കി മാറ്റിയിരുന്നു. 

ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ആരോപണത്തോട് സോനു സൂദ് ഇതുവരെ പ്രതികരിച്ചിട്ടില്ല. കങ്കണയ്ക്ക് ശേഷം സോനു സൂ​ദിനെയാണ് മുംബൈ അധികൃതർ ലക്ഷ്യം വയ്ക്കുന്നതെന്ന് ബിജെപി നേതാവ്  റാം കദം പ്രതികരിച്ചു. സോനു സൂദിന്റെ സന്നദ്ധ പ്രവർത്തനങ്ങൾക്കെതിരെയാണ് ശിവസേന സർക്കാരിന്റെ പ്രവർത്തനങ്ങളെന്ന് റാം കദം പറഞ്ഞു.